തിരുവനന്തപുരം ജില്ല മോട്ടോർ തൊഴിലാളി ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മെയ്ദിനം എ ഐ ടി യു സി സംസ്ഥാന കൗൺസിൽ അംഗം ഇ നൗഷാദ് പതാക ഉയർത്തി. സിപിഐ ചിറയിൻകീഴ് എൽ സി സെക്രട്ടറി കളിയിൽപുര രാധാകൃഷ്ണൻ അധ്യഷത വഹിച്ചു മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി സുനിൽ, കിഴുവിലം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം ജി ഗോപകുമാർ, സിപിഐ കിഴുവിലം എൽ സി അംഗം ജഹാംഗീർ എ ഐ ടി യു സി മണ്ഡലംകമ്മിറ്റി അംഗം ജ്യോതി കുമാർ, യൂണിറ്റ് സെക്രട്ടറി സൂരജ്, യൂണിറ്റ് പ്രസിഡന്റ് അനിൽ കുമാർ, നിസാം, കുട്ടൻ എന്നിവർ പങ്കെടുത്തു
