പോങ്ങനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളിമാനൂർ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചനിലേക്കായി ഭക്ഷ്യസാധങ്ങൾ ജമാഅത്ത് പ്രസിഡന്റ് എം ഐ ഹാഷിം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആർ മനോജിന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം ബൻഷ ബഷീർ ,പഞ്ചായത്ത് അംഗം പോങ്ങനാട് രാധാകൃഷ്ണൻ ,ജമാഅത്ത് ഭാരവാഹികൾ ആയ ബദാറുദീൻ, തകരപ്പറമ്പ് നിസാർ ,ഡോ.ഷാജി, ഷാൻ, റഹീം,അൻഷാദ് എന്നിവർ പങ്കെടുത്തു.
