കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അവശത അനുഭവിക്കുന്ന കഠിനംകുളം പ്രദേശവാസികൾക്ക് യൂത്ത് കെയറിന്റെ ഭാഗമായി ആശുപത്രി ആവശ്യങ്ങൾക്കും മറ്റും വാഹന സൗകര്യം ലഭ്യമാക്കിയ പദ്ധതി കെപിസിസി സെക്രട്ടറി എം. എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയും കഠിനംകുളം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കഠിനംകുളം പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി. കൂടാതെ പ്രദേശങ്ങളിൽ സാനിറ്റൈസറും മാസ്ക്കും വിതരണം നടത്തി. യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ് ഷജിൻ സക്കീർ, കഠിനംകുളം മണ്ഡലം പ്രസിഡന്റ് അൽ അമീൻ, അനിൽ ലത്തീഫ്, എൽ. ഷാജഹാൻ, സുരേഷ്, ഖലീഫ, ജോയ്, വിജിലാഷ്, മോനിഷ്, സഞ്ജു എന്നിവർ പങ്കെടുത്തു
