തിരുവനന്തപുരം: കൊല്ലം ടി.കെ.എം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ബിടെക് കമ്പ്യൂട്ടർ സയൻസിൽ മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്ന സൂരജ് കൃഷണ (21) കോവിഡ് -19 ബാധിച്ച് അന്തരിച്ചു.
എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല ക്ലാസുകൾ ഓൺലൈൻ ആയി നടത്തുന്നതിനാൽ തിരുവനന്തപുരത്തെ വിളപ്പിലുള്ള വീട്ടിലായിരുന്നു സൂരജ്. താൽക്കാലികമായി ഓൺലൈൻ ക്ലാസുകൾ നിർത്തിയതിന് ശേഷം മൂന്ന് ദിവസം മുൻപ് മഴയത്ത് സുഹൃത്തുക്കളുമായി ഫുട്ബോൾ കളിച്ചതിനെ തുടർന്ന് പനി പിടിക്കുകയായിരുന്നു . ആൻറിജൻ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നുവെങ്കിലും ഞായറാഴ്ച രാവിലെയോടു കൂടി കോവിഡിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും തുടർന്ന് വിളപ്പിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു . രക്തത്തിൽ ഓക്സിജൻ കുറഞ്ഞതിനാൽ ആരോഗ്യനിലയിൽ വിത്യാസമുണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 6 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ചതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്
കഴക്കൂട്ടം സൈനിക സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ സൂരജ് ഒരു മികച്ച എൻ സി സി കേഡറ്റായിരുന്നു. 2015-ൽ ദില്ലിയിൽ നടന്ന റിപ്പബ്ലിക് പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. സൂരജിന്റെ മരണത്തിൽ വൈസ് ചാൻസലർ ഡോ. രാജശ്രീ എം എസ് അനുശോചനം രേഖപ്പെടുത്തി.
വട്ടിയൂർക്കാവ് വിളപ്പിൽ പഞ്ചായത്തിൽ ‘നീലാംബരി’യിൽ ഡ്രൈവറായ സുരേഷ് കുമാർ കെ യുടെയും വീട്ടമ്മയായ മഞ്ജുഷയുടെയും മകനാണ് സൂരജ്. സഹോദരി ആര്യ കൃഷ്ണ
