തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ മെയ് 22 – ഓടെ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു . മെയ് 25 – ഓടെ ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി മെയ് 26 – ന് വൈകുന്നേരത്തോട് കൂടി ഒഡീഷ -പശ്ചിമ ബംഗാൾ തീരത്ത് പ്രവേശിക്കാനാണ് സാധ്യത . ഒമാൻ നിർദേശിച്ച ‘ യാസ് ‘ എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക . കേരളത്തിൽ ചുഴലിക്കാറ്റിന്റെ ഫലമായി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

