
അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽ ഒറ്റപ്പെട്ടു കഴിയുന്ന വൃദ്ധക്ക് സഹായവുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി.അഞ്ചുതെങ്ങ്, നെടുംങ്ങണ്ട, കോട്ടഴികത്ത്
സ്വയംപ്രഭ എന്ന വൃദ്ധക്കാണ് ഡി.വൈ.എഫ്.ഐ.പ്രവർത്തകർ സഹായമെത്തിച്ചത്. ഒറ്റമുറി മാത്രമുള്ള വീട്ടിൽ ഇവർ ഒറ്റക്കാണ് താമസിക്കുന്നത്. തകര ഷീറ്റു കൊണ്ടു നിർമ്മിച്ചിരുന്ന ഇവരുടെ വീടിന്റെ മേൽക്കൂര ഷീറ്റിന്റെ പല ഭാഗങ്ങളും ദ്രവിച്ചു ഇളകിപ്പോയിരുന്നു. ദ്വാരങ്ങൾ വീണ ഭാഗത്തു കൂടി മഴപെയ്താൽ വെള്ളം വീട്ടിൽ നിറയുന്ന അവസ്ഥയിലാണ് വൃദ്ധയായ സ്വയം പ്രഭ ഇവിടെ കഴിഞ്ഞിരുന്നത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീട്ടിൽ എത്തിയ ഡി വൈ എഫ് ഐ പ്രവർത്തകർ വീടിന്റെ ദയനീയാവസ്ഥ കണ്ടതിനെ തുടർന്ന് അവിടെ അറ്റകുറ്റപ്പണി നടത്താൻ അവർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഡി വൈ എഫ് ഐ നെടുങ്ങണ്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
പ്രവർത്തകർ ഷീറ്റിനു മുകളിൽ ടാർപ്പ വലിച്ചു കെട്ടി ചോർച്ച ഒഴിവാക്കി. വരും ദിവസങ്ങളിൽ ഏത് ആവശ്യത്തിനും തങ്ങൾ ഒപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകിയാണ് പ്രവർത്തകർ മടങ്ങിയത്.
ഗ്രാമ പഞ്ചായത്ത് അംഗം സരിത, ഡി വൈ എഫ് ഐ മേഖല ട്രക്ഷറർ വിജയ് വിമൽ, അജിത്, ബിച്ചു, റോബിൻ സോണി, ഉണ്ണിക്കുട്ടൻ, അനന്തു, നന്ദൻ, കാർത്തിക് എന്നിവർ നേതൃത്വം കൊടുത്തു
