നെയ്യാറ്റിൻകര: ബൈക്കിൽ ചാരായം കടത്തിയത്തിന് കന്യാകുമാരി വിളവൻകോട് സ്വദേശിയായ ശശികുമാറിനെ നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടി. ലോക്ക്ഡൗൺ ആയതിനാൽ മദ്യം ലഭ്യത ഇല്ലാത്ത സാഹചര്യത്തിൽ നെയ്യാറ്റിൻകരയിൽ വില്പനയ്ക്കാണ് ഇയാൾ ചാരായം കടത്തിയത്. ഇയാളിൽ നിന്ന് 5 ലിറ്റർ ചാരായവും ബൈക്കും പിടിച്ചെടുത്തു. ഓലത്താന്നിയിലെ വാഹന പരിശോധനയിലാണ് പിടിച്ചത് . അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ കെ. ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജൂ, ഉമാപതി, സതീഷ്കുമാർ, ഹരിത്, സുരേഷ് കുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്
