ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അജിദാസിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് എക്സൈസ് റെയ്ഞ്ച് പാർട്ടിയുമായി ചേർന്ന് 25.05.2021 ന് അഞ്ചുതെങ്ങ്, കായിക്കര, ഒന്നാംപാലം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ കായിക്കര ദേശത്ത് ഇടക്കുടി അയ്യപ്പൻതോട്ടം വീട്ടിൽ നിന്നും ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 50 ലിറ്റർ കോട കണ്ടെടുത്ത് ഗബ്രിയേൽ മകൻ സുബിൻ ഗബ്രിയേൽ (34) എന്നയാളെ അറസ്റ്റ് ചെയ്തു
മദ്യഷാപ്പുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ വ്യാജ വാറ്റ്സംഘങ്ങൾ വ്യാപകമായി.ഇത്തരത്തിലുള്ള സംഘങ്ങളെ പറ്റി വിവരം ലഭിക്കുന്നവർ ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറേയോ (9400069407, 0470-2622386) ചിറയിൻകീഴ് റെയ്ഞ്ച് ഇൻസ്പെക്ടറേയോ (9400069423, 0470 2644070) വിവരം അറിയിക്കണമെന്ന് ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് അജിദാസ് അറിയിച്ചു.
