കഴക്കൂട്ടം -മഹാമാരികാലത്തെ ലോക്ക് ഡൗൺ പെരുന്നാൾ ആഘോഷങ്ങൾക്ക് ഈദ് കിറ്റ് ഒരുക്കി കണിയാപുരം ഹരിത സ്പർശം മാതൃകയാവുന്നു. റമളാൻ ഒന്നു മുതൽ നുറുകണക്കിന് വിടുകളിലേക്ക് ആറ് ഘട്ടങ്ങളായി പല വ്യജ്ഞന കിറ്റുകൾ എത്തിച്ച ഹരിത സ്പർശം പ്രവർത്തകർ പെരുന്നാൾ ആഘോഷങ്ങൾക്കുള്ള ഈദ് കിറ്റുകളും വിതരണം ചെയ്യുകയാണ്. ഈദ് കിറ്റുകളുടെ വിതരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച
” റമളാൻ സംഗമം” മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് പ്രഫസർ തോന്നയ്ക്കൽ ജമാൽ ഉത്ഘാടനം ചെയ്തു,

ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു,
യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർഖരിം, യൂത്ത്മു ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂര വിള, യഹിയ ഖാൻ പടിഞ്ഞാറ്റിൽ, സലാം പൊയ്കയിൽ, തൗഫിക്ക് കാപ്പിക്കട, അൻസർ എന്നിവർ പ്രസംഗിച്ചു,
