ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ് അംബിക ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും ജീവനക്കാരും ഹൃദ്യമായ യാത്ര അയപ്പ് നൽകി. രണ്ട് തവണ മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രണ്ട് തവണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ സ്നേഹോപഹാരം വൈസ് പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ സമ്മാനിച്ചു. ബി.ഡി.ഒ ജോർജ് അലോഷ്യസിനുള്ള ഉപഹാരം ഒ.എസ് അംബിക സമ്മാനിച്ചു.


