കോഴിക്കോട്: റമസാൻ 29 ആയ ഇന്ന് ശവ്വാൽ പിറവി ദർശിക്കുന്നവർ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാ
ബ് തങ്ങൾ (0483 2836700), സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ (9446629450), പ്രാഫ കെ ആലിക്കുട്ടി മുസ്ലിയാർ (9447630238),പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ (9447405099), സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി (9447172149), കെ.വി ഇമ്പിച്ചമമ്മത് (04952703366), കാന്തപുരം ഏ.പി അബൂബക്കർ മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടക്കൽ അബ്ദുൽ അസീസ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ചേലക്കുളം കെ.എം മുഹമ്മദ് അബുൽ ബുഷ്റാ മൗലവി (ഫോൺ:8075582527, 0474 2740397, 2760794 ) എന്നിവർ അറിയിച്ചു. ഇന്ന് കേരളത്തിൽ സൂര്യൻ അസ്തമിക്കുന്നതിന്ന് 16 മിനുട്ട് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ നാളെ ബുധൻ റമസാൻ 30 പൂർത്തിയാക്കി
വ്യാഴാഴ്ച ഈദുൽ ഫിത്തറായിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനി അറിയിച്ചു.
