രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,55,102 പേര് കൂടി രോഗമുക്തി നേടിയപ്പോള്‍ 3,741 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് ഇതുവരെ 2,65,30,132 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,34,25,467 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. 2,99,266 പേര്‍ക്കാണ് ഇതിനോടകം കോവിഡ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായത്.
നിലവില്‍ 28,05,399 സജീവകേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 19,50,04,184 പേര്‍ക്ക് വാക്സിന് നല്കിയിട്ടുള്ളതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
