കടൽക്ഷോഭം രൂക്ഷമായ സ്ഥലങ്ങളിൽ
നിന്ന് ജനങ്ങളെ ദുരിതാശ്വാസ
ക്യാംപുകളിലേക്ക് മാറ്റുന്ന
പ്രവർത്തനങ്ങൾ രാത്രിയും തുടരുന്നു.
കോവിഡ് വ്യാപന ഭീതി കാരണം
ക്യാംപുകളിലേക്ക് മാറാൻ ചിലർ
വിമുഖത കാണിക്കുന്നത് അധികൃതരെ
കുഴക്കുന്നുണ്ട്. ഇതിനകം ക്യാംപുകൾ
തുറന്ന സ്ഥലങ്ങളിൽ ആന്റിജൻ
പരിശോധന നടത്തി കോവിഡ്
പോസിറ്റീവ് ആയവരെ കോവിഡ് കെയർ
സെന്ററുകളിലേക്ക് മാറ്റുന്നു. ശംഖുമുഖം
തീരം പൂർണമായി കടലെടുത്തു.
ആഭ്യന്തര വിമാനത്താവളത്തിലേക്ക്
പോകുന്ന റോഡും പൂർണമായി
തകർന്നതിനെ തുടർന്ന് ഇതുവഴി നാലു
ചക വാഹനങ്ങളുടെ ഗതാഗതം
നിരോധിച്ചു. വെട്ടുകാട് പള്ളിയുടെ
ഏകദേശം പിൻഭാഗം വരെ വെള്ളം
കയറി.

കോർപറേഷൻ പരിധിയിൽ ഉൾപ്പെടുന്ന 9
വാർഡുകളിലായി മുന്നൂറോളം
വീടുകൾക്ക് കേടുപാടുണ്ടായി. 35ൽപരം
വീടുകൾ പൂർണമായി തകർന്നിട്ടുണ്ടെന്ന്
മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
വലിയതുറ, പൂന്തുറ വാർഡുകളിലാണ്
ദുരിതം കൂടുതൽ. വലിയതുറയിൽ 15
വീടുകൾ പൂർണമായി കടലെടുത്തു.
നൂറോളം വീടുകളിൽ വെള്ളം കയറി
വീട്ടുസാധനങ്ങൾ നശിച്ചു.
കറുപ്പായി റോഡു മുതൽ വലിയതോപ്പു
വരെയുള്ള റോഡും തകർന്നു.
കൊച്ചുതോപ്പ്, ജൂസാ റോഡ്, ലിസി
റോഡ്, കുഴിവിളാകം പ്രദേശങ്ങളിലും
കടലേറ്റമുണ്ടായി. വലിയതോപ്പ് സെന്റ്
റോക്സ് സ്കൂളിൽ വൈകുന്നേരം വരെ
43 പേരെ മാറ്റിപ്പാർപ്പിച്ചു. പൂന്തുറയിൽ
മടുവം- ചേരിയാമുട്ടം റോഡ് തകർന്നു.
ഇവിടെ 68 കുടുംബങ്ങളെ പൂന്തുറ സെന്റ്
തോമസ് സ്കൂളിലേക്ക് മാറ്റി.
പുത്തൻപള്ളിയിൽ 3 വീടുകളും
ബീമാപ്പള്ളി ഈസു് വാർഡിൽ 5
വീടുകളും പൂർണമായി തകർന്നു.
വെട്ടുകാട് അഞ്ചും കണ്ണാന്തും മൂന്നും
വീടുകളും തകർന്നിട്ടുണ്ട്. പൗണ്ട്
കടവിൽ 8 വീടുകൾക്ക് കേടുപറ്റി. ഇവിടെ
നിന്ന് കുടുംബങ്ങളെ വേളി സെന്റ്
തോമസ് എൽപിഎസിലേക്ക്
മാറ്റിയിട്ടുണ്ട്.
