ആറ്റിങ്ങൽ : ശക്തമായ മഴയിലും കാറ്റിലും ചിറയിൻകീഴ് താലൂക്കിൽ 12 വീടുകൾ പൂർണമായും 182 വീടുകൾ ഭാഗികമായും തകർന്നതായി തഹസിൽദാർ ജസ്റ്റിൻ ജോർജ്ജ് അറിയിച്ചു. അഞ്ചുതെങ്ങ് സെന്റ് ജോസഫ് ക്യാമ്പിൽ 15 കുടുംബങ്ങളെ പാർപ്പിച്ചിട്ടുണ്ട്. 13 പുരുഷന്മാരും 13 സ്ത്രീകളും ഒൻപത് കുട്ടികളുമാണുള്ളത്.അഞ്ചുതെങ്ങ് ബി.ബി എൽ.പി.എസ്സിൽ 14 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.ഇവിടെ 15 പുരുഷന്മാരും 12 സ്ത്രീകളും അഞ്ച് കുട്ടികളുമാണുള്ളത്. ഇവിടെ എത്തിയവരിൽ ആന്റിജൻ ടെസ്റ്റിന് വിസമ്മതിച്ച 8 പേരെ ബന്ധുവീടുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
