കല്ലമ്പലം പോലീസ് സ്റ്റേഷനിലെ എ എസ് ഐ ആർ എസ് അനിൽ തൻ്റെ 34 വർഷത്തെ സർവീസിനു ശേഷം സേനയിൽ നിന്നും വിരമിക്കുന്ന വേളയിൽ തൻ്റെ സഹപ്രവർത്തകർ പാരിതോഷികമായി നൽകിയ സ്വർണ്ണ മോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി കല്ലമ്പലം ഐ എസ് എച് ഓ മനുരാജ് G.P യുടെയും, സബ് ഇൻസ്പെക്ടർരഞ്ജു R.S ൻ്റെയും മറ്റു സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ വർക്കലഎം എൽ എ Adv. വി ജോയി ക്കു കൈമാറി . ആർ എസ്അനിൽ പോലീസ് അസോസിയേഷൻ പ്രവർത്തനങ്ങളിലും, ജനമൈത്രി പോലീസിലും, SPC യിലും തൻ്റെ മഹനീയ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വർക്കല, ആറ്റിങ്ങൽ, പള്ളിക്കൽ, കഠിനംകുളം, കല്ലമ്പലം എന്നീ സ്റ്റേഷനുകളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. കിളിമാനൂർ സ്വദേശിയാണ്
