മംഗലപുരം ഗ്രാമ പഞ്ചായത്ത് എം. എസ്. കല്യാണമാണ്ഡപത്തിൽ ആരംഭിച്ച സാമൂഹിക അടുക്കളയിലേയ്ക്ക് കാരമൂട് ആൽഫ ക്ലേ ഭക്ഷ്യധാന്യങ്ങളും പലവഞ്ജനങ്ങളും എത്തിച്ചു. കഴിഞ്ഞ കോവിഡ് കാലത്ത് ആൽഫ നിരവധി തവണ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് മുൻപിൽ നിന്നിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കോട്ടറക്കരി മുരളി, സെക്രട്ടറി ജി. എൻ. ഹരികുമാർ എന്നിവർ ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുരുക്കുംപുഴ സുനിൽ, പഞ്ചായത്ത് അംഗങ്ങളായ വി. അജികുമാർ, അജയരാജ്. ബി. എസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് മംഗലപുരം ഷാഫി, അസിസ്റ്റന്റ് സെക്രട്ടറി എസ്. സുഹാസ് ലാൽ എന്നിവർ സന്നിഹിതരായിരുന്നു.
