
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും മംഗലപുരം മണ്ഡലം കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ

‘ഗാന്ധി സ്മൃതി’ എന്ന പേരിൽ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു. “രഘുപതി രാഘവ രാജാറാം’ എന്ന് തുടങ്ങുന്ന മഹാത്മാവിൻ്റെ ഇഷ്ട ഭക്തിഗാനത്തിൻ്റെ പശ്ചാത്തലത്തിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പ്രവർത്തകർ പുഷ്പങ്ങൾ അർപ്പിച്ചു കൊണ്ട് പരിപാടി സമാരംഭിച്ചു. മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റിൻ്റെ ചുമതല വഹിക്കുന്ന ഡി.സി.സി.അംഗം ജി.ഗോപകുമാറിൻ്റെ അധ്യക്ഷതയിൽ നടത്തിയ പരിപാടി പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ അഡ്വ.എസ്. ഹാഷിം

ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് മംഗലപുരം മണ്ഡലം പ്രസിഡൻ്റ് എ. മൻസൂർ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡൻറ് സുരേഷ് അമ്മൂസ് നന്ദിയും പ്രകാശിപ്പിച്ചു.
ഡി.സി.സി.അംഗം മുഹമ്മദ് സാലി, ചെമ്പക മംഗലം മണ്ഡലം പ്രസിഡൻ്റ് സൈജു.ജ, ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡൻ്റ് അജിത. എസ്. ആർ, ഐ എൻ ടി യു സി റീജിയണൽ പ്രസിഡൻറ് ജി.ആർ അജിത് കുമാർ, കർഷക കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡൻ്റ് വരിക്ക മുക്ക് കുമാർ
പെൻഷൻ അസോസിയേഷൻ നേതാക്കളായ മംഗലപുരം ബാബു,

അഡ്വ. അനിൽകുമാർ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എസ്.എ.കെ തങ്ങൾ, ബ്ലോക്ക് ജനറൽ സെക്രട്ടറി ബിനു,ഐ എൻ ടി യു സി മണ്ഡലം പ്രസിഡൻ്റ് സാജൻ എന്നിവർ ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി. തുടർന്ന് മധുര വിതരണം നടത്തി.
മുരുക്കുംപുഴ ഈസ, ഷാജി, സെയ്ഫ് , രാജു, അജന്ത ഷിജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

