തിരുവനന്തപുരം • 18- 44 പ്രായമുള്ളവർക്കു കോവിഡ് വാക്സിൻ ഉടൻ നൽകി തുടങ്ങും . മുൻഗണനാപ്പട്ടികയും മാർഗനിർദേശങ്ങളും ഇന്നു പുറത്തറിയിച്ചേക്കാം . സംസ്ഥാന സർക്കാർ നേരിട്ടു വാങ്ങുന്ന വാക്സിൻ ആണ് ഉപയോഗിക്കുന്നത് . നേരിട്ടു വാങ്ങിയ 1,37,580 ഡോസ് കോവാക്സിൻ കൊച്ചിയിലെത്തിച്ചു . നേരത്തെ 3.5 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിനും എത്തിയിരുന്നു . ഗുരുതര രോഗബാധിതർ , വീടുകളിൽ പോകുന്ന വാർഡ് തല സമിതികളിലെ സന്നദ്ധ പ്രവർത്തകർ , മാധ്യമപ്രവർത്തകർ , സന്നദ്ധസേനാ വൊളന്റിയർമാർ എന്നിവർക്കായിരിക്കും മുൻഗണന. മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്താൻ ഒട്ടേറെപ്പേർ ആവശ്യപ്പെടുന്നുണ്ടെന്നും എല്ലാവർക്കും നൽകാനുള്ള വാക്സീൻ ഒരുമിച്ചു ലഭ്യമല്ല എന്നു സർക്കാർ പറഞ്ഞു . തിരക്കുണ്ടാകാത്തവിധം ക്രമീകരണം ഏർപ്പെടുത്താൻ തദ്ദേശസ്വയംഭരണ , ആരോഗ്യ വകുപ്പുകൾ ശ്രദ്ധിക്കണമെന്നും പൊലീസ് സഹായം തേടാമെന്നും അറിയിച്ചു
