കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശീതം കമ്പിക്കടയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന പിക്അപ് വാഹനം മോഷണം ചെയ്ത പ്രതി പിടിയിൽ. ചാരുപാറ കുന്നിൻ ചരുവിള പുത്തൻ വീട്ടിൽ വിഷ്ണു ( 23 ) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്
വെള്ളിയാഴ്ച വൈകുന്നേരതോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇരട്ടച്ചിറ ശീതം കമ്പിക്കടയക്ക് സമീപം പാർക്ക് ചെയ്തിരുന്ന വാഹനം മോഷണം ചെയ്ത കൊണ്ടു പോയതായി വാഹനം ഉടമയായ പിരപ്പൻകോട് മുരളീധരൻ കിളിമാനൂർ പോലീസിൽ പരാതി നൽകിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് പ്രതിയെ മനസിലാക്കുകയും വാഹന പരിശോധന ശക്തമാക്കുകയും ചെയ്തു. ഇതോടെ കിളിമാനൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്നും വണ്ടന്നർ ഭാഗത്തേയ്ക്ക് പോകുന്ന ഇടറോഡിൽ വാഹനം ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു
കിളിമാനൂർ ഐ.എസ്.എച്ച്. ഒ എസ് സനൂജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ടി.ജെ ജയേഷ്, സവാദ്ഖാൻ , എ.എസ്.ഐ താജുദ്ദീൻ സി.പി.ഒമാരായ സജിത്ത്, റിയാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
