ഒരു വലിയ മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കാലവർഷവും കടന്നു വരുന്നതു. രണ്ടിനേയും ഒരുമിച്ചു നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ പരിപൂർണ പിന്തുണ അനിവാര്യമാണ്. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കായി മുഴുവൻ സന്നദ്ധ പ്രവർത്തകരും രംഗത്ത് ഇറങ്ങണമെന്ന ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരം ഡി വൈ എഫ് ഐ വക്കം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വക്കം മങ്കുഴി മാർക്കറ്റ് ശുചീകരിച്ചത്. ശുചീകരണ പ്രവർത്തനം സി പി ഐ (എം) വക്കം ലോക്കൽ കമ്മറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാർട്ടി ഏര്യാ കമ്മറ്റിയംഗം ഡി.അജയകുമാർ വക്കം ഫാർമേഴ്സ് ബാങ്ക് പ്രസിഡൻ്റ് ജെ സലിം ബോർഡ് മെമ്പർ റ്റി ഷാജുസാർ ഗ്രാമ പഞ്ചായത്തംഗം ജെ.നൗഷാദ്, ലോക്കൽ കമ്മറ്റിയംഗം ആർ.സോമനാഥൻ, എം.അക്ബർഷ, അശോകൻ, ഡിവൈഎഫ്ഐ നേതാക്കകളായ എ.ആർ.റസൽ, എസ്. സജീവ്, എം.എസ്.കിഷോർ, വീണ വിശ്വനാഥൻ,ബി.നിഷാൻ, ഷംന സുബൈർ, ജിതിൻ പ്രകാശ്, റ്റി.ജിതേഷ്, അനസ് കായൽവാരം എൻ. ദ്വിനു, എസ്. ദേവകുമാർ. എം.അരാഫത്ത് എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സി.പി.ഐ (എം) വക്കം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വക്കം റൂറൽ ഹെൽത്ത് സെൻറർ ശുചീകരിക്കും.
