തിരുവനന്തപുരം: സൈക്യാട്രി വിഭാഗവും മാനസ കേരളവും സംയുക്തമായി ലോക പരിസ്ഥിതി ദിനം വൃക്ഷത്തൈകൾ നട്ട് ആചരിച്ചു. മെഡിക്കൽ കോളേജ് അധ്യാപകരും വിദ്യാർത്ഥികളും നാഷണൽ സർവീസ് സ്കീമിൻ്റെ സഹകരണത്തോടെ കോളേജ് ക്യാമ്പസിനുള്ളിൽ വൃക്ഷത്തൈ നടുന്ന ചടങ്ങിൽ പങ്കാളികളായി. പരിസ്ഥിതി ദിനാചരണത്തിനോടനുബന്ധിച്ച് കാലാവസ്ഥാ വ്യതിയാനവും ആരോഗ്യവും എന്ന വിഷയത്തിൽ വെബിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന വെബിനാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് ഉദ്ഘാടനം ചെയ്യും. നാമക്കൽ വെറ്റിനറി കോളേജ് ആൻ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീൻ ആയിരുന്ന ഡോ എൽ ഗുണശീലൻ മുഖ്യ പ്രഭാഷണം നടത്തും. ജി എസ് ഭരത് ഗോവിന്ദ് (2021 ലെ ക്ലൈമറ്റ് അംബാസഡർ ഓഫ് ഇന്ത്യ), തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ ഡോ അമോഗ് എന്നിവരുടെ പ്രഭാഷണങ്ങളും ഉണ്ടായിരിക്കും.
വെബിനാറിൽ (സൂം മീറ്റിംഗ്) പ്രവേശിക്കാനുള്ള ഐ ഡി: 82394659271 പാസ് വേഡ്: recycle
