തിരുവന്തപുരം ജില്ലയിൽ കൊലപാതകം, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ പോത്തെൻകോട് പോലീസ് അറസ്റ്റ് ചെയ്തു പാലോട്ടുകോണം ലക്ഷംവീട്ടിൽ മല്ലികപുത്രൻ എന്നുവുളിക്കുന്ന രതീഷിനെയാണ് പോത്തൻകോട് പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്തതു .
പാലോട്ടുകോണം ഭാഗത്തു കുടുംബവിഷയവുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിനായി എത്തിയ പോത്തൻകോട് സബ് ഇൻസ്പെക്ടർ അനൂപ്, ഡ്രൈവർ റെജി എന്നിവരെ യാണ് ചീത്തവിളിക്കുകയും, പോലീസ് ജീപ്പിന്റെ ബോണറ്റിൽ അടിച്ചു ബഹളമുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇവിടെ നിന്നും പറഞ്ഞുവിടാൻ ശ്രമിച്ച എസ്. ഐ അനൂപിനെ കൈയേറ്റം ചെയ്യുകയും ഷർട്ട് വലിച്ചു കീറുകയും ചെയ്തിരുന്നു . പിന്നീട് കൂടുതൽ പോലീസ് സ്ഥലത്തെത്തി യാണ് രതീഷിനെ അറസ്റ്റ് ചെയ്തതു പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
