കണിയാപുരം: എയർപോർട്ട് സിറ്റി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോത്തൻകോട് ബ്ലോക്ക് ഡിവിഷനിൽ പെട്ട കണിയാപുരം, വെട്ടുറോഡ്, കഴക്കൂട്ടം മേഖലകളിൽ വിവിധ പ്രദേശങ്ങളിലുള്ള നിർധരായ കുടുംബങ്ങൾക്ക് സാമ്പത്തിക ധന സഹായവും ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു. സാമ്പത്തിക സഹായം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബിലയും, ഭക്ഷ്യ കിറ്റ് വിതരണം ലയൺ മെമ്പർ നൗഷാദ് തോട്ടുംകരയും ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബില സക്കീർ, അണ്ടൂർക്കോണം പഞ്ചായത്ത് മെമ്പർ മാലിക് ജബാർ (സി.പി.ഐ) അഫ്സൽ (ഡി.വൈ.എഫ്.ഐ) ബൈജു, (സി.പി.എം ബ്രാഞ്ച് കമ്മിറ്റി മെമ്പർ)
ലയൺ ക്ലബ് അംഗങ്ങളായ ഡോ. കണ്ണൻ, സുരേഷ്, സന്തോഷ്, ഡോ: ആനന്ദ്, പ്രസിഡന്റ് രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
