തിരുവനന്തപുരംമെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്ക് ശ്വാസകോശ അണുബാധ തടയാൻ നൽകേണ്ട ആന്റിബയോട്ടിക് മരുന്നുകൾക്കും വെന്റിലേറ്റർ അടക്കമുള്ള ചികിത്സാ സാമഗ്രികൾക്കും ക്ഷാമം . കോവിഡിനെ തുടർന്ന് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിൽ എത്തുന്ന രോഗികൾക്ക് അത്യാവശ്യമുള്ള റെംഡിസീവർ, മെറോപെനം മരുന്നുകൾ തീർന്നിട്ട് നാളേറെയായി. വെന്റിലേറ്ററിൽ കഴിയുന്ന രോഗികൾക്കു വേണ്ട ഓക്സിജൻ, എൻഐവി മാസ്ക്കുകൾ, വെന്റിലേറ്റർ ട്യൂബിങ്സ് എന്നിവയും കിട്ടാനില്ല. ഇത് മെഡിക്കൽകോളജ് ആശുപത്രിയിലെ കോവിഡ് ഐസിയു യൂണിറ്റുകളുടെ പ്രവർത്തനം പ്രതിസന്ധിയിൽ ആക്കുന്നു
മരുന്നുകളും മറ്റു ചികിത്സാ സാമഗ്രികളും എത്തിക്കുന്നതിൽ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡ് തുടരുന്ന അനാസ്ഥയാണ് ഗുരുതര പ്രതിസന്ധിക്കു കാരണമെന്നാണ് വിലയിരുത്തൽ . ഇത്തരം മരുന്നുകൾ പുറത്തുനിന്നു വാങ്ങേണ്ട ഗതികേടിലാണ് രോഗികളുടെ ബന്ധുക്കൾ
