വനംകൊള്ളയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ധർണ നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിൻ്റെ ഭാഗമായി ബിജെപി പാറശ്ശാല നിയോജക മണ്ഡലത്തിൽ നൂറോളം സ്ഥലങ്ങളിലാണ് ധർണ നടത്തിയത്. പാറശ്ശാല ,കൊല്ലയിൽ ,കുന്നത്തുകാൽ ,പാലിയോട് ,വെള്ളറട ,കിളിയൂർ ,പാലിയോട് ,പെരുങ്കടവിള,ആര്യങ്കോട് ,ഒറ്റശേഖരമംഗലം ,അമ്പൂരി, കളളിക്കാട് പഞ്ചായത്ത് മേഖലാ കമ്മറ്റികൾ ധർണ സംഘടിപ്പിച്ചു.
പാലിയോട് മേഖലാ കമ്മിറ്റി നാറാണി ജംഗ്ഷനിൽ നടത്തിയ ധർണ്ണയിൽ മേഖലാ കമ്മിറ്റി പ്രസിഡൻറ് ഓംകാർ ബിജു അധ്യക്ഷത വഹിച്ചു .ബിജെപി പാറശാല നിയോജക മണ്ഡലം കമ്മറ്റി പ്രസിഡൻ്റ് എം. പ്രദീപ് ഉദ്ഘാടനം ചെയ്തു,

പാലിയോട് ജംഗ്ഷനിൽ സംഘടിപ്പിച്ച ധർണ്ണ പാർട്ടി നിയോജകമണ്ഡലം സെക്രട്ടറി മണവാരി രതീഷ് ഉദ്ഘാടനം ചെയ്തു .മണവാരി ജംഗ്ഷനിലും ധർണ സംഘടിപ്പിച്ചു ആനാവൂർ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തേരണിയിൽധർണ്ണ സംഘടിപ്പിച്ചു കോട്ടക്കൽ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടക്കലിൽ ധർണ്ണ സംഘടിപ്പിച്ചു. സർക്കാരിൻ്റെ 1000കോടി വനം കൊള്ളക്കെതിരെ കുന്നത്തുുകാൽ മേഖലയിലെ എള്ളുവിള വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുരുത്തി മൂല ജംഗ്ഷനിൽ ധർണ നടത്തി.പെരുങ്കടവിള പഞ്ചായത്തിൽ ബി.ജെ.പി.75ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം യുവമോർച്ച മണ്ഡലം ജന: സെക്രട്ടറി ശ്രീ എം. ഷിജു ഉദ്ഘാടനം ചെയ്തു ബൂത്ത് പ്രസിഡന്റ് കെ.എസ് ശ്രീനാഥ് അദ്ധ്യക്ഷത വഹിച്ചു പാർട്ടി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് എം.അജയൻ , കർഷക മോർച്ച പഞ്ചായത്ത് ജന: സെക്രട്ടറി സി.എസ്. ശരത്ത്ചന്ദ്രൻ, യുവമോർച്ച പഞ്ചായത്ത് ജന: സെക്രട്ടറി ഡി.എസ് ഹരിലാൽ എന്നിവർ നേതൃത്വം നൽകി. വനംകൊള്ള നടത്തിയ പിണറായിയുടെ അഴിമതി മന്ത്രിമാർക്കെതിരെ കേസെടുത്ത് ജയിലിലടക്കുക എന്ന ആവശ്യവുമായി കേരളമൊട്ടാകെ വാർഡ് തലത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരം കള്ളിക്കാട് വാർഡിൽ ബിജെപികള്ളിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് വിജുകുമാർ ഉത്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡൻ്റ് മുരളികൃഷ്ണൻ, പഞ്ചായത്ത് അംഗം രാജേഷ് കള്ളിക്കാട്, കർഷകമോർച്ച പഞ്ചായത്ത് അംഗം അനിൽ കുമാർ എന്നിവർ പങ്കെടുത്തു.കുന്നത്തുകാലിൽ നടന്ന പ്രതിഷേധ ധർണയ്ക്ക് ബി ജെ പി പാറശ്ശാല നിയോജക മണ്ഡലം ജന:സെക്രട്ടറി എസ് വി ശ്രീജേഷ് നേതൃത്വം നൽകി. നിയോജക മണ്ഡലം മീഡിയസെൽ കൺവീനർ സജിചന്ദ്രൻ യുവമോർച്ച നേതാക്കളായ വണ്ടിത്തടം ദിലീപ് രതീഷ് കർഷകമോർച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ചിമ്മണ്ടി ഹരികുമാർ ബി ജെ പി നേതാക്കളായ കുന്നത്തുകാൽസന്തോഷ് ,ചിമ്മണ്ടി മഹേഷ് ,ചാവടി സനൽ ,സതീഷ് കൃഷ്ണകുമാർ മധു എന്നിവർ പങ്കെടുത്തു.
