കൊടകരകുഴൽപ്പണ കേസും മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പിന്തിരിപ്പിക്കാൻ കോഴപ്പണം നൽകിയ കേസും വളരെ സത്യസന്ധമായി അന്വേഷണംനടത്തി കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷ വാങ്ങി കൊടുക്കാൻ ശ്രമിക്കുന്ന കേരള സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ സഖാവ് പിണറായി വിജയനെ ഭീക്ഷണിപ്പെടുത്തി കേസുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി നേതാവ് എ.എൻ.രാധാകൃഷ്ണനെതിരെ സി.പി.എം വക്കം ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു. ലോക മാദരിക്കുന്ന മുഖ്യമന്ത്രിയെ വീട്ടിൽ കിടത്തി ഉറക്കില്ലെന്നും മക്കളെ കാണണമെങ്കിൽ ജയിലിലെത്തണമെന്നുമാണ് എ.എൻ.രാധാകൃഷ്ണൻ പ്രസംഗിച്ചത്. ഇത് ബി ജെ പി ക്കാർക്കെതിരെയുള്ള കേസ് അട്ടിമറിക്കാനാണ്. അദ്ദേഹത്തിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ (എം) വക്കം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും നടത്തി.കോവിഡ് മാനദണ്ഡം പാലിച്ചു കൊണ്ട് നടത്തിയ പ്രതിഷേധയോഗം പാർട്ടി ഏര്യാ കമ്മറ്റിയംഗം എസ്. വേണു ജി ഉദ്ഘാടനം ചെയ്തു. പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ലോക്കൽ കമ്മറ്റിയംഗങ്ങളായ കെ.അനിരുദ്ധൻ, കെ.പ്രഭകുമാർ, എസ്.പ്രകാശ്, വി.വീര ബാഹു, എ.സുശീല, ബി.നൗഷാദ് ,എ.ആർ.റസൽതുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എം.അക്ബർഷ ഡിവൈഎഫ്ഐ നേതാക്കളായ എസ്.സജീവ്, എം.എസ്.കിഷോർ, ബി.നിഷാൻ, വീണ വിശ്വനാഥൻ, ഷംനസുബൈർ, അനസ് കായൽവാരം, യക്ഷരാജ് ഷാനവാസ് എന്നിവർ നേതൃത്വം നൽകി.
