പെട്രോളിയം ഉത്പന്നങ്ങളുടെയും പാചക വാതകത്തിന്റെയും വില വർദ്ധനവിലും, പാചക വാതക സബ്സിഡി നിർത്തലാക്കിയതിലും പ്രതിഷേധിച്ചു സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പു കൂട്ടി സമരം നടത്തി.

കായിക്കരയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.ജറാൾഡും , മാമ്പള്ളിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജുവും, മണ്ണാക്കുളത്ത് സി ഐ ടി യു കോഡിനേഷൻ കമ്മിറ്റി കൺവീനർ ബി. എൻ . സൈജു രാജും , അഞ്ചുതെങ്ങ് ജംഗ്ഷനിൽ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി എസ് പ്രവീൺ ചന്ദ്രയും ഉത്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ് ,ബ്ലോക്ക് മെമ്പർമാരായ ജസ്പിൻ മാർട്ടിൻ, ജയശ്രീരാമൻ,ഗ്രാമ പഞ്ചായത്ത് അംഗം സജിസുന്ദർ, ശ്യാമപ്രകാശ് , ജസ്റ്റിൻ ആൽബി, സുനി. പി, കെ ആർ നീലകണ്ഠൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സമരത്തിന് നേതൃത്വം നൽകി
