മടവൂർ :കോവിഡ് വാക്സിൻ നൽകുന്നതിനുള്ള അപാകതകൾ പരിഹരിക്കുക പ്രതിരോധ ആയുധ നിർമ്മാണ ശാലകൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അവസാനിപ്പിക്കുക മാധ്യമപ്രവർത്തകരുടെയും അഭിഭാഷകരുടെയും രാഷ്ട്രീയക്കാരുടെയും പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ചുകൊണ്ടുള്ള ഫോൺ ചോർത്തലിനെതിരെയും പ്രതിഷേധിച്ചുകൊണ്ട് കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച്കൊണ്ട് എഐവൈഎഫ് മടവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി. നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പൊതു സമൂഹത്തിന്റെ സ്വകാര്യതയ്ക്ക് എതിരെയുള്ള വെല്ലുവിളിയാണ് ഫോൺചോർത്തൽ എന്നും ആയുധ നിർമ്മാണ ശാലകൾ സ്വകാര്യ വൽക്കരിക്കുന്നതിന്റെ ഭാഗമായി രാജ്യസുരക്ഷ തകർന്നിരിക്കുകയാണ് എന്നും മടവൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ മടവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം നാസർ പറഞ്ഞു. എഐവൈഎഫ് മേഖലാ ട്രഷറർ അക്ഷയ് യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സിയാദ് സ്വാഗതമാശംസിച്ചു ശ്യം സൈഫുദ്ദീൻ ഷാഫി എന്നിവർ നേതൃത്വം നൽകി

