കഴിഞ്ഞ കുറേ വർഷങ്ങളായി നാട്ടുകാരുടെ ആവശ്യം ആയിരുന്നു പട്ടാളം മുക്ക് നൈനാംകോണം സബ്സ്റ്റേഷൻ റോഡിന്റെ പുനർ നിർമ്മാണം ഈ പ്രവർത്തനം നടത്തണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും എം.എൽ.എയ്ക്ക് നിവേദനം നൽകിയിരുന്നു.
ഇതിൻറെ അടിസ്ഥാനത്തിൽ ആണ് അഡ്വ: വി.ജോയി എം.എൽ.എ 2020_21 വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ അനുവദിച്ചതു റോഡ് പൂർണ്ണമായും കോൺക്രീറ്റ് ചെയ്യുകയുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്
പട്ടാളം മുക്കിൽ നിന്നും ഇരുഭാഗത്തേക്കും സബ്സ്റ്റേഷൻ ഭാഗത്തേക്കും , നൈനാംകോണം
കോളനി ഭാഗത്തേക്ക് പോകുന്ന റോഡുകൾ പൂർണമായും കോൺക്രീറ്റ് ചെയ്ത് സംരക്ഷിക്കും.
പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡ് അഡ:വി.ജോയി എം.എൽ.എ സന്ദർശിച്ചു.
വാർഡ് മെമ്പർ സജീന എഞ്ചിനീയർ അരവിന്ദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

