കേരള സർവ്വകലാശാല ബി.എ സംസ്കൃതം ന്യായത്തിൽ ഒന്നാം റാങ്ക് വിദ്യാർത്ഥിയെ ആദരിച്ചു. മലയ്ക്കൽ ആശ ഭവനിൽ തൻമ റജിയെ ആണ് ആറ്റിങ്ങൽ എം. എൽ. എ. ആദരിച്ചത്. ഡി.വൈ.എഫ്.ഐ. മലയ്ക്കൽ യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ. കിളിമാനൂർ മേഖലാ പ്രസിഡന്റ് ശ്രീക്കുട്ടൻ, മേഖലാ കമ്മിറ്റി അംഗം രഞ്ജിത്ത്, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ പാർട്ടി ബ്രാഞ്ച് അംഗങ്ങളായ വിനോദ് കുമാർ, എ. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
