എട്ടു വയസ്സുകാരി പെൺകുട്ടിയെയും പിതാവിനെയും മോഷണക്കുറ്റമാരോപിച്ച് മാനസികമായി പീഢിപ്പിച്ച ആറ്റിങ്ങൽ പിങ്ക് പോലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധമിരമ്പുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായി ഗ്രാമം ജംഗ്ഷനിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. മണ്ഡലം പ്രസിഡൻറ് ജി.ഗോപകമാറിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധയോഗം ബി.എസ് . അനൂപ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് .വേണുഗോപാലൻ നായർ, സേവാദൾ മണ്ഡലം
പ്രസിഡൻ്റ് ഷിബു പുന്നൈക്കുന്നം, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് MS ഉദയകുമാരി
ബൂത്ത് പ്രസിഡൻ്റ് മാരായ
സൈജു. J, ബിജു. SN തുടങ്ങിയവർ സംസാരിച്ചു. ആരിഫ് , അജി, അഫ്സൽ , പ്രസന്നൻ, ഫസിൽ , സുനിൽകുമാർ, ബിനു തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു.
തുടർന്ന് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടിയുടെ പഠന ആവശ്യത്തിനായ്
മൊബൈൽ ഫോൺ വാങ്ങി നൽകി.

