എസ് വൈ എസ് വർക്കല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വർക്കല പോലീസ് സ്റ്റേഷനിലേക്ക് ദിനപത്രം സ്പോൺസർ ചെയ്തു. പരേതനായ പോലീസ് ഉദ്യോഗസ്ഥൻ സഹദിൻ്റെ സ്മരണക്ക് സുഹൃത്ത് ലിനു വെട്ടൂർ ആണ് സുപ്രഭാതം ദിനപത്രം സ്പോൺസർ ചെയ്തത്. വർക്കല സബ് ഇൻസ്പെക്ടർ അജിത് കുമാറിനും ജനമൈത്രി പോലീസ് ഉദ്യോഗസ്ഥൻ അൻസറിനും പത്രം കൈമാറി വെട്ടൂർ ബിനു ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് സിദ്ധീഖ് ഫൈസി അസ്ഹരി, ജില്ലാ സെക്രട്ടറി ഷാനവാസ് മാസ്റ്റർ, ജില്ലാ ട്രഷറർ അബ്ദുൽ റഹ്മാൻ ബാഖവി വർക്കല , എസ് കെ എസ് എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് പള്ളിനട,വെട്ടൂർ ജമാഅത്ത് പ്രതിനിധി ഷെജീർഖാൻ, ഹാഫിസ് ഹുസൈൻ വർക്കല എന്നിവർ പങ്കെടുത്തു.
