സാംസ്ക്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിഭവൻ സംഘടിപ്പിച്ച സംസ്ഥാന നാടകോത്സവത്തിൽ മികച്ച ഗാനരചനക്കുള്ള അവാർഡ് നേടിയ രാധാകൃഷ്ണൻ കുന്നുംപുറത്തിനെ മന്ത്രി ജി.ആർ.അനിൽ ഉപഹാരം നൽകി ആദരിച്ചു. എ.ഐ.വൈ.എഫ് സംഘടിപ്പിച്ച ആസാദി സംഗമ വേദിയിൽ മന്ത്രി അദ്ദേഹത്തെ പൊന്നാടയണിയിച്ചു.തിരുവനന്തപുരം
ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ എ.ഐ.വൈഎഫ് ജില്ലാ പ്രസിഡന്റ് ആദർശ് കൃഷ്ണ അധ്യക്ഷനായി. അരുൺ കെ.എസ്, എ.എസ്.ആനന്ദകുമാർ, അഡ്വ.ആർ.എസ്.ജയൻ, അഭിലാഷ് ആൽബർട്ട് എന്നിവർ സംസാരിച്ചു.

