അഫ്ഗാൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എഐവൈഎഫ് വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മടവൂരിൽ നടന്ന ഐക്യദാർഢ്യസദസ്സ് ജില്ലാ സെക്രട്ടറി ആർ എസ് ജയൽ ഉത്ഘാടനം ചെയ്തു. എഐവൈഎഫ് സംസ്ഥാന കൗൺസിൽ അംഗം ഷിജി ഷാജഹാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി അജയകുമാർ സ്വാഗതം പറഞ്ഞു.എ ഐ വൈ എഫ് മണ്ഡലം ജോ. സെക്രട്ടറി സിയാദ്, മണ്ഡലം വൈസ് പ്രസിഡൻ്റ് ശ്രീജ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ മൻസീജ് വർക്കല, അക്ഷയ്, സിയാദ് മടവൂർ, സി പി ഐ വർക്കല മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം സലിം ,എൽ സി സെക്രട്ടി നാസർ, നസീം തുടങ്ങിയവർ പങ്കെടുത്തു

