അമ്പൂരി:ഒളിംപിക്സിൽ ഭാരതം നേടിയ ചരിത്ര വിജയം ബി ജെ പി പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വെള്ളറടയിൽ മധുരം വിതരണം ചെയ്താണ് വിജയാഹ്ലാദം ജനങ്ങളുമായി പങ്കിട്ടത്. വെള്ളറടയിലെ പോലീസ് ഉദ്യോഗസ്ഥർക്കും കെ എസ് ആർ ടി സി ഡിപ്പോ ജീവനക്കാർക്കും പൊതുജനങ്ങൾക്കും മധുരം നല്കി. ഭാരതത്തിന്റെ യശ്ശസ്സ് ലോക രാഷ്ട്രങ്ങളിലിടയിൽ വാനോളം ഉയർത്തിയ നീരജ് ചോപ്ര ഓരോ ഭാരതീയന്റേയും അഭിമാനമാണെന്ന് ബിജെപി ജില്ലാ വൈസ്: പ്രസിഡന്റ് ബിജു. ബി.നായർ പറഞ്ഞു. നിയോജക മണ്ഡലം അധ്യക്ഷൻ.എം.പ്രദീപ്, ജന: സെക്രട്ടറിമാരായ ആലത്തൂർ പ്രസന്നൻ ,എസ് വി ശ്രീജേഷ്, ജില്ലാ കമ്മിറ്റി അംഗം ചൂണ്ടിക്കൽ ശ്രീകണ്ഠൻ, എസ് സി മോർച്ച ജില്ലാ വൈ: പ്രസിഡന്റ് മോഹൻ റോയ്, നാരായൺ എസ് തമ്പി, മേഖല അധ്യക്ഷൻ പത്മകുമാർ , ജന: സെക്രട്ടി സുരേഷ്, നന്നു പ്രവീൺ , വിശാഖ് തുടങ്ങിയവർ പങ്കെടുത്തു. കൊല്ലയിൽ പഞ്ചായത്തിൽ നടത്തിയ ചടങ്ങിൽ പ്രശ്സ്ത ദീർഘദൂര ഓട്ടക്കാരനും 9 ദിവസം കൊണ്ട് 660 കിലോമീറ്റർ ഓടിയ റെക്കോർഡിനുടമയുമായ കായിക താരം ധനുവച്ചപുരം ബാഹുലേയനെ കൊല്ലയിൽ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. പാർട്ടി പഞ്ചായത്ത് അധ്യക്ഷൻ ജി എസ് ബിനു, എസ് സി മോർച്ച മണ്ഡലം അധ്യക്ഷൻ കൊറ്റാമം സന്തോഷ്, ബിജെപി പഞ്ചായത്ത് സെക്രട്ടറി ഐ സി രാജേഷ് കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡണ്ട് കെ സി അനിൽ, പഞ്ചായത്ത് ഭാരവാഹികളായ സനൂപ് മധു മുരുകൻ, പ്രശാന്ത്, കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.
