കഴക്കൂട്ടം-കാരോട് ദേശീയപാതയിലെ ടോൾ പ്ലാസയിൽ വീണ്ടും ടോൾ പിരിവ്. വിവരം അറിഞ്ഞ് എത്തിയ എം.വിൻസന്റ് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ടോൾ പിരിവ് തടഞ്ഞു. പിന്നാലെ സിപിഎം നേതൃത്വത്തിൽ എൽഡിഎഫ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. തുടർന്ന് വൈകിട്ട് നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു

