ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്ലോട്ടുകൾ ഇനി വാട്സാപ്പ് ഉപയോഗിച്ച് ബുക്ക് ചെയ്യാം. വാട്സാപ്പ് വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയതായി ചൊവ്വാഴ്ചയാണ് സർക്കാർ വ്യക്തമാക്കിയത്. പ്രായപൂർത്തിയായ എല്ലാവർക്കും ഈ വർഷം അവസാനത്തോടെ വാക്സിനേഷൻ പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. വാട്സാപ്പ് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതിലൂടെ കൂടുതൽ വേഗത്തിൽ സമ്പൂർണ വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന മാധ്യമമെന്ന നിലയിലാണ് വാട്സാപ്പ് മുഖേനയും സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയത്.
ഇനി മുതൽ മിനിട്ടുകൾക്കുള്ളിൽ വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാനാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. വാട്സാപ്പ് സൗകര്യം ഏർപ്പെടുത്തിയ വിവരം ട്വിറ്ററിലൂടെയാണ് മന്ത്രി പുറത്തുവിട്ടത്.ബുക്ക് ചെയ്യേണ്ട രീതി ഉടൻതന്നെ അധികൃതർ പുറത്തുവിടുന്നത് ആയിരിക്കും
