നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ്റെ നേതൃത്വത്തിൽ ഉച്ചക്കട ഭാഗത്ത് നടത്തിയ പരിശോധനയിൽ 100 ഗ്രാം കഞ്ചാവുമായി മധ്യ വയസ്കൻ എക്സൈസ് പിടിയിലായി നാല്പതോളം കേസിലെ പ്രതിയായ അമ്പൂരി കോവില്ലൂർ നെടുമ്പാറ റോഡരികത്ത് വീട്ടിൽ കുട്ടൻ നാടാർ മകൻ തേക്കുപാറ സത്യൻ എന്നുവിളിക്കുന്ന സത്യനാണ് (44) 100gm കഞ്ചാവുമായി എക്സൈസ് പിടിയിലായത് ടി കേസ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഓഫീസിൽ NDPS Act U/S 20 (b) (ii) (A) പ്രകാരം NDPS CR No 25/2021 ആയി രജിസ്റ്റർ ചെയ്തു എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സജിത്കുമാർ പ്രിവൻ്റീവ് ഓഫീസർമാരായ പ്രേമചന്ദ്രൻനായർ, ഷാജു സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, പ്രസന്നൻ,അനീഷ്, സതീഷ്കുമാർ ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
