പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി.യുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നദികൾ ഉൾപ്പെടെയുള്ള ജല സ്രോതസ്സുകളുടെ ശുചീകരണത്തിന് തുടക്കമായി.
ബി.ജെ.പി. പാറശ്ശാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഒറ്റശേഖരമംഗലം ചിറ്റാർ ശുചീകരിക്കുകയും നദി പൂജ നടത്തുകയും പ്രകൃതി – ജലാശയ സംരക്ഷണ പ്രതിഞ്ജ എടുക്കകയും ചെയ്തു. ബി.ജെ.പി പാറശ്ശാല നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.എം.പ്രദീപ്, മണ്ഡലം ജന: സെക്രട്ടറി ആലത്തൂർ പ്രസന്നൻ , വൈ: പ്രസിഡന്റ് ആറ്റൂർ അനി, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് കെ. രാജേഷ് നായർ , എസ്.സി മോർച്ച ജില്ല സെക്രട്ടറി മോഹൻ റോയ്, പാലിയോട് ബി.ജെ.പി. മേഖല അധ്യക്ഷൻ ഓംകാർ ബിജു, ആര്യങ്കോട് അധ്യക്ഷൻ ഉന്നത്ത് , പാർട്ടി പഞ്ചായത്ത് ഭാരവാഹി മോഹനൻ , ഗോപൻ , അനീഷ് പന്താടി എന്നിവർ നേതൃത്വം നൽകി.



