കല്ലമ്പലം : കല്ലമ്പലം മുള്ളറംകോട് ഗണപതി ക്ഷേത്രത്തിനടുത്ത് പെട്ടിക്കടയിൽ കച്ചവടം നടത്തിയിരുന്ന ആളിൽ നിന്നും സിഗരറ്റ് വാങ്ങിയ ശേഷം 62 വയസ്സുള്ള കച്ചവടക്കാരനെ കമ്പുകൊണ്ടടിക്കുകയും, പോക്കറ്റിൽ നിന്നും 6000 രൂപ കവർച്ച ചെയ്തെടുത്ത് കൊണ്ട് പോകുകയും ചെയ്ത കേസിലെ പ്രതിയായ കടമ്പാട്ടുകോണം എതുക്കാട് കോലിയക്കോട് വീട്ടിൽ തുളസീധരൻ മകൻ ശുപ്പാണ്ടി അനീഷ് എന്ന് വിളിക്കുന്ന അനീഷ് (33) ആണ് അറസ്റ്റിലായത്. കല്ലമ്പലം പോലീസ് സ്റ്റേഷനിലും മറ്റു ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും നിരവധി അടിപിടി, കവർച്ച കേസുകളിൽ പ്രതിയായ അനീഷിനെ കല്ലമ്പലം പോലീസ് സ്റ്റേഷനിലെ കെ.ഡി. ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ആളാണ്. കവർച്ച നടത്തിയ ശേഷം കടന്നുകളഞ്ഞ പ്രതിയെ വർക്കല ഡി.വൈ.എസ്.പി.യുടെ നിർദ്ദേശാനുസരണം കല്ലമ്പലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫറോസ് ഐ.യുടെ നേത്രത്വത്തിൽ കല്ലമ്പലം എസ്.ഐ. ഗംഗാപ്രസാദ് വി., എ.എസ്.ഐ.മാരായ സുനിൽ, സുരേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സുലാൽ, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
