കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ചിറയിൻകീഴ് നിയോജക മണ്ഡലം കൺവെൻഷൻ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്നു. നിയോജക മണ്ഡലം പ്രസിഡന്റ് പി. ജി. പ്രദീപിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കെ. പി. ജി. ഡി. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. നെടുമ്പന അനിൽ ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശ്രി. കോരാണി വിജയൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ. എം. എസ്. ഗണേശൻ,, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. വട്ടിയൂർക്കാവ് രവി. Ex.Mla., ജില്ലാ പ്രസിഡന്റ് ശ്രീ. പനങ്ങോട്ടുകോണം വിജയൻ, ജില്ലാ സെക്രട്ടറി . സുനിൽ, ജില്ലാ ട്രെഷറർ ഡോക്ടർ കൃഷ്ണകുമാർ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ . എ. എസ്. ശ്രീകണ്ഠൻ , ഗാന്ധി ദർശൻ ബാലജനവേദി ജില്ലാ കോ-ഓർഡിനേറ്റർ മാസ്റ്റർ നിരഞ്ജൻ , മുൻ കിഴുവിലം ഗ്രാമ പഞ്ചായത്ത് അംഗം സന്തോഷ്കുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു. നിയോജക മണ്ഡലം വൈസ് ചെയർമാൻ എസ്. ശ്രീജിത് നന്ദി രേഖപ്പെടുത്തി. തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ നിയോജക മണ്ഡലം ചെയർമാൻ ആയി കോരാണി വിജയനെയും, ജനറൽ സെക്രട്ടറിയായി. എസ്. ശ്രീജിത്തിനെയും, ട്രെഷറർ ആയി നിഖിൽ കോരാണിയെയും തെരെഞ്ഞെടുത്തു. ജില്ലാ സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രതിനിധികളായി പതിനേഴ് പേർ പങ്കെടുത്തു. സമ്മേളനത്തിൽ നിയോജകമണ്ഡലത്തിൽ നിന്നും ജില്ലാ വൈസ് ചെയർമാൻ ആയി പി. ജി. പ്രദീപിനെയും തെരെഞ്ഞെടുത്തു.
