കല്ലമ്പലം : കല്ലമ്പലം പുതുശ്ശേരിമുക്ക് പവല്ലയിൽ രേവതിയിൽ ദിലീപ് കുമാർ എന്നയാളുടെ പുരയിടത്തിൽ വൻതുക ഉപയോഗിച്ച് ചീട്ടുകളി നടത്തിയ ഏഴംഗസംഘമാണ് അറസ്റ്റിലായത്. കരവാരം തോട്ടയ്ക്കാട് പന്തുവിള കാട്ടിൽ പുത്തൻവീട്ടിൽ ജനാർദ്ദനൻ മകൻ സജി (47), കരവാരം വണ്ടിത്തടം ബിലാൽ മൻസിലിൽ ജലാലുദ്ദീൻ മകൻ നൗഷാദ് (44), കടവൂർ വണ്ടിത്തടം അനിച്ചോത്തിൽ വീട്ടിൽ കാസിംപിള്ള മകൻ ഷെരീഫ് (54), കരവാരം പുതുശ്ശേരിമുക്ക് പാവല്ല രേവതിയിൽ തങ്കപ്പൻ മകൻ ദിലീപ്കുമാർ (50), കരവാരം എ. എസ്. മൻസിലിൽ അലിയാരുകുഞ്ഞ് മകൻ നിസ്സാർ (55), കരവാരം പുതുശ്ശേരിമുക്ക് പന്തുവിള ഗീതാഭവനിൽ ഭാസിക്കുറുപ്പ് മകൻ അനീഷ് (35), കരവാരം പുതുശ്ശേരിമുക്ക് കെ.ആർ. ഹൗസിൽ കാസിംകുഞ്ഞ് മകൻ ഫസിലുദ്ദീൻ (54) എന്നിവരാണ് അറസ്റ്റിലായത്. ചീട്ടുകളി സംഘത്തിൽ നിന്നും പതിനായിരക്കണക്കിന് രൂപയും ചീട്ടുകളും പിടിച്ചെടുത്തു. വർക്കല ഡി. വൈ.എസ്.പി.യ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡി. വൈ.എസ്.പി. നിയാസ് നേരിട്ട് നടത്തിയ റെയിഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണസംഘത്തിൽ കല്ലമ്പലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫറോസ് എ., എസ്.ഐ. ഗംഗാപ്രസാദ്, വിജയകുമാർ, ഗ്രേഡ് എസ്.ഐ. അനിൽകുമാർ, ജയൻ, എ. എസ്.ഐ. സുനിൽ, സീനിയർ സിവില പോലീസ് ഓഫീസർമാരായ ഹരിമോൻ, ബിജു, സിവിൽ പൊലീസ് ഓഫീസർമാരായ പ്രശാന്ത്, വിനോദ്, ബിജു എന്നിവർ ഉൾപ്പെട്ടിരുന്നു.
