തിരുവനന്തപുരം : മുളമേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് ഈ സര്‍ക്കാരിനുള്ളതെന്ന് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്. ലോക ബാംബൂ ദിനത്തോട് അനുബന്ധിച്ച് മുള മേഖലയുടെ പ്രചരണവും മുള ഉല്‍പ്പന്ന വികസനവും എന്ന വിഷയത്തില്‍ വ്യവസായ വാണിജ്യ വകുപ്പിന്റേയും കേരള സംസ്ഥാന ബാംബൂ മിഷന്റേയും കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈൻ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പാരാഗത വ്യവസായമായ മുളമേഖലയിലെ കരകൗശലക്കാര്‍ക്കും നെയ്ത്തുകാര്‍ക്കും അവരര്‍ഹിക്കുന്ന വരുമാനം ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. നാല് വര്‍ഷം മുമ്പ് ‘പെരിയാറിന് ഒരു ഇല്ലിത്തണല്‍’ എന്ന പദ്ധതിയുടെ ഭാഗമായി ഇരുപതിനായിരം മുളത്തൈകള്‍ വച്ചു പിടിപ്പിച്ചിരുന്നു. ഇന്നത് മുളങ്കാടുകളായി മാറിയിട്ടുണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
വ്യവസായ വാണിജ്യ ഡയറക്ടറും നാഷണല്‍ ബാംബു മിഷന് കേരളയിലെ മിഷന് ഡയറക്ടറുമായ ശ്രീ. എസ്. ഹരികിഷോര്‍ ഐ.എ.എസ് സ്വാഗത പ്രസംഗവും വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേരള സംസ്ഥാന ബാംബൂ മിഷന് വൈസ് ചെയര്‍മാനുമായ ഡോ. കെ. ഇളങ്കോവന് ഐ.എ.എസ് ആമുഖ പ്രഭാഷണവും നിര്‍വഹിച്ചു. കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ശ്യാം വിശ്വനാഥ് പ്രത്യേക പ്രഭാഷണം നടത്തി. കെബിപ്പിന്റേയും കേരള സംസ്ഥാന ബാംബൂ മിഷന്റേയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ. സൂരജ് എസ്. ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു.
തുടര്‍ന്നുള്ള സെഷനുകളില്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സീനിയര്‍ സയന്റിസ്റ്റ് ഡോ. വി.ബി ശ്രീകുമാര്‍, ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക്ക് ഗാര്ഡന് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ടെക്നിക്കല്‍ ഓഫീസര്‍ ഡോ. എ. ഹേമന്ദ്കുമാര്‍, സെന്റര്‍ ഫോര്‍ ബാംബൂ ഇനിഷ്യേറ്റീവ്സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ബംഗളൂരു തലവന്‍ ശ്രീ. എസ്. സുശാന്ത് സി.എസ്, ഗ്രാമീണ്‍ കളക്ഷന്‍ നെറ്റ് വര്‍ക്ക് ഡയറക്ടര്‍ ശ്രീമതി. ബിന്‍സി ബേബി, ആശ്വാസ് നിധി ലിമിറ്റഡ് എറണാകുളം ഹ്യൂമണ്‍ റിസോഴ്സ് ലേണിംങ്ങ് ആന്റ് ഡെവലപ്പ്മെന്റ് ഡയറക്ടര്‍ ശ്രീ. ശ്രീജിത്ത്, ഉറവ് ഇന്റിജീനിയസ് സയന്‍സ് ആന്റ് ടെക്നോളജി സ്റ്റഡി സെന്റര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീ. ടോണി പോള്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
