മലയിന്‍കീഴ്.മോഹന്‍ലാലിന്റെ ചിത്രംവരച്ച കലാകരന് ഇന്ത്യാ ബുക്ക് ഓഫ് റിക്കോര്‍ഡ്സില്‍ ഇടം നേടി
വിശ്വപ്രതാപ് ഇന്ത്യാ ബുക്ക് ഓഫ് റിക്കോര്ഡ്സിനായി കടിച്ചുപിടിച്ച ബ്രഷുപയയോഗിച്ചാണ് ചിത്രം വരച്ചത്.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന `ബറോസ്’ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ വേഷപ്പകര്‍ച്ച കടിച്ചുപിടിച്ച ബ്രഷുപയോഗിച്ചു വരച്ച കലാകാരനാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാര്‍ഡ്സ് അംഗീകാരം ലഭിച്ചത് lമലയിന്‍കീഴ് തച്ചോട്ടുകാവ് ദേവാങ്കണം എം.എസ്.ആര്.എ. 110-എയില്‍ വി.വിശ്വപ്രതാപ് മൂന്നു മണിക്കുറും 28-മിനിറ്റും കൊണ്ട് വരച്ചു പൂര്‍ത്തിയാക്കിയ ചിത്രത്തിനാണ് അംഗീകാരം ലഭിച്ചത്. മ്യൂറല്‍ ചിത്രകാരനായ വിശ്വപ്രതാപ് വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് കടിച്ചുപിടിച്ച ബ്രഷുപയോഗിച്ച് ചിത്രം വരയ്ക്കുന്നത്. അക്രിലിക് മീഡിയത്തിലാണ് ചിത്രം വരച്ചത്. കുണ്ടമണ്‍കടവ് ദേവീക്ഷേത്രം ആഡിറ്റോറിയം, ശ്രീകര്യം കല്ലംപള്ളി ദുര്‍ഗ്ഗാദേവീ ക്ഷേത്രം, ബേക്കറി ജംങ്ഷനില്‍ ഹൈടക് ബസ് കാത്തിരിപ്പു കേന്ദ്രം എന്നിവിടങ്ങളില്‍ വിശ്വപ്രതാപ് വരച്ച ചുമര്‍ചിത്രങ്ങളുണ്ട്. പുസ്തകങ്ങളിലൂടെയും സാമൂഹിക മാധ്യമ ചാനലുകളിലൂടെയുമാണ് ചമുര്ചിത്രകല അഭ്യസിച്ചത്. കോവിഡിനുമുന്‍പ് തച്ചോട്ടുകാവില്‍ ആരംഭിച്ച ഗീതാലയം ആര്‍ട്സ് എന്ന ചിത്രകലാ പഠനകേന്ദ്രം കോവിഡിനെ തുടര്‍ന്നു തുറക്കാനായിട്ടില്ല. അച്ഛന് വിജയന്. അമ്മ: ഗീത. സഹോദരി : സൗപര്‍ണ്ണിക


