കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി പർഷോത്തം രുപാലയുമായി സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കൂടിക്കാഴ്ച നടത്തി. കേന്ദ്രസർക്കാർ കേരളത്തിനു അനുവദിച്ച 29 വെറ്റിനറി മൊബൈൽ ആംബുലൻസിനുള്ള ഫണ്ട് കൈമാറിയതായി കേന്ദ്രമന്ത്രി അറിയിച്ചു. 4.6 കോടി രൂപയാണ് ആംബുലൻസ് വാങ്ങുന്നതിനു അനുവദിച്ചത്. ഒരു ആംബുലൻസിന് 16 ലക്ഷം രൂപ വീതം 29 ആംബുലൻസുകൾക്കാണു ഫണ്ട് കൈമാറിയത്. എല്ലാ നടപടികളും പൂർത്തിയാക്കി രണ്ടു മാസത്തിനകം ഉദ്ഘാടനം നടത്തുമെന്നു മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്ര മന്ത്രിയെ അറിയിച്ചു. കേരളം നേരത്തെ നൽകിയിരുന്ന പ്രൊപ്പോസലാണിത്. ഒരു ലക്ഷം കന്നുകാലികൾക്ക് ഒരു ആംബുലൻസ് എന്ന കണക്കിന് 29 സ്ഥലങ്ങളിൽ ഇതിന്റെ പ്രയോജനം ലഭിക്കും.
