Doctor drawing up Covid-19 vaccine from glass phial bottle and filling syringe injection for vaccination. Close up of hand wearing protective disposable gloves in lab and holding a bottle of vaccination drugs. Hand with blue surgical gloves taking sars-coV-2 vaccine dose from vial with syringe: prevention and immunization concept.
ന്യൂഡൽഹി, ഒക്ടോബർ 01, 2021
കഴിഞ്ഞ 24 മണിക്കൂറിൽ 64,40,451 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 89 കോടി (89,02,08,007 ) പിന്നിട്ടു. 86,46,674 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28,246 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,30,43,144 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.86%.രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിൽ.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായ 96 -ാം ദിവസവും 50,000-ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.
രാജ്യത്തു തുടർച്ചയായി രണ്ടാം ദിവസവും റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 20000 ത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 26,727 പേർക്കാണ്.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,75,224 പേരാണ്.കഴിഞ്ഞ 196 ദിവസങ്ങളിലെ ഏറ്റവും കുറവ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.82 ശതമാനമാണ്.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,20,899 പരിശോധനകൾ നടത്തി. ആകെ 57.04 കോടിയിലേറെ (57,04,77,338 ) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.70 ശതമാനമാണ്. കഴിഞ്ഞ 98 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.76 ശതമാനമാണ്. കഴിഞ്ഞ 32 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയും 115 ദിവസമായി 5 ശതമാനത്തിൽ താഴെയുമാണ്
