ദർശനം കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു മാത്രം.
ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയിലും മഹോൽസവം നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആചാരപ്രകാരമുള്ള ചടങ്ങുകൾ മാത്രം ഉൾപ്പെടുത്തി നടക്കും.
മുഖ്യ പൂജാരിണിയായിട്ടുള്ള മണ്ണാറശാല അമ്മയുടെ അനാരോഗ്യം കാരണം ആയിലും എഴുന്നള്ളത്തും, അമ്മ മാത്രം നടത്തുന്ന വിശേഷാൽ പൂജകളും ഈ വർഷവും ഉണ്ടായിരിക്കുകയില്ല.
കുടുംബ കാരണവരുടെ നേതൃത്വത്തിലായിരിക്കും പൂജകളും ഇതര ചടങ്ങുകളും നടക്കുന്നത്.
പൂയം, ആയില്യം ദിനങ്ങളിൽ വിശേഷാൽ തീരുവാഭരണം ചാർത്തിയാണ് പൂജകൾ.
ഇപ്പോഴത്തെ പ്രത്യേക സാഹ്വത്തിൽ പതിവുപ്രകാരമുള്ള അമ്മയുടെ ദർശനത്തിനും നിയന്ത്രണമുണ്ടായിരിക്കും.
