പെരുമഴയും വെള്ളപ്പൊക്കവുമുണ്ടാവുമ്പോൾ അപകടാവസ്ഥ നേരിടുന്ന മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് എത്ര അടിയായിരിക്കണമെന്നു ബുധനാഴ്ച അറിയിക്കാൻ മേൽനോട്ട സമിതിയോട് സുപ്രീം കോടതി നിർദ്ദേശിച്ചു.ഇത് ജനങ്ങളുടെ ജീവനുംസ്വത്തുമായി ബന്ധപ്പെട്ട കാര്യമാണെന്നും കേരളത്തിന്റെ ഉത്ക്കണ്ഠ മനസിലാക്കണമെന്നും ബന്ധപ്പെട്ടവരുടെ ബെകോപിത പ്രവർത്തനമാണ് വേണ്ടതെന്നും രണ്ടു ദിവസത്തിനകം തീരുമാനം വേണമെന്നും കോടതി വ്യക്തമാക്കി.പ്രളയ സാഹചര്യത്തിൽ മുല്ലപ്പെരിയാർ സൃഷ്ട്ടിക്കുന്ന ഭീഷണി ഉയർത്തിക്കാട്ടി നൽകിയ അപേക്ഷകൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.അപകടത്തിൻറെ ആഴം കോടതിക്കറിയില്ല,ജലനിരപ്പ് എത്രയായിരിക്കണമെന്നു തീരുമാനിക്കേണ്ടത് മേൽനോട്ട സമിതിയാണ്.ഇക്കാര്യത്തിൽ ഇനി അമാന്തം പാടില്ല.നടപടി ഉണ്ടാകാത്തത് കൊണ്ടാണ് കോടതിക്ക് ഇടപെട്ട്ണ്ടി വരുന്നത്.സമിതിയുടെ ശിപാർശ കിട്ടിയ ശേഷം ജലനിരപ്പ് പരിധി നിശ്ചയിക്കാമെന്നു ജസ്റ്റിസ്മാരായ എ.എം.ഖാൻവിൽക്കർ ,സി.ടി രവികുമാർ എന്നിവർ പറഞ്ഞു.
