അഞ്ചല്‍ ഏറത്ത് ഉത്ര എന്ന യുവതിയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ പ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. കൊല്ലം ജില്ല അഡീഷണല്‍ സെഷന്‍സ് ആറാം കോടതി ജഡ്ജ് എം.മനോജാണ് വിധി പ്രസ്താവിച്ചത്. പാമ്പിനെ ഉപയോഗിച്ചുളള അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ കൊലപാതകത്തില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതി സ്ഥാനത്ത് ഉണ്ടായിരുന്നത്.
വിധി കേൾക്കുന്നതിന് ഉത്രയുടെ അച്ഛൻ വിജയസേനൻ സഹോദരൻ വിഷ്ണു എന്നിവർ കോടതിയിൽ എത്തിയിരുന്നു. 11 45 ഓടെ ജയിലിൽ നിന്നും സൂരജിനേയും കോടതിയിലെത്തിച്ചു. അതേസമയം സൂരജിൻ്റെ
വീട്ടുകാർ ആരും കോടതിയിൽ എത്തിയിരുന്നില്ല. വൻ ജനക്കൂട്ടത്തിൻ്റെ സാന്നിധ്യത്തിലാണ് ഉത്ര കൊലക്കേസിൽ കോടതി വിധി പറഞ്ഞത്.
