കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.കോവിഡ് ബാധിച്ച അദ്ദേഹത്തെ ന്യൂമോണിയ സ്ഥിരീകരിച്ചതിനെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കോവിഡ് നെഗറ്റീവ് ആയെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ തുടരുകയായിരുന്നു.ഇന്ന് പുലർച്ചെ 3.45 ന് ഹൃദയാഘാദത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്.
കേരളത്തിൽ കാർട്ടൂണുകളെ ജനകീയമാക്കിയതിൽ പ്രമുഖനായിരുന്നു യേശുദാസൻ.അരനൂറ്റാണ്ടോളം മാധ്യമ രംഗത്തു പ്രവർത്തിച്ച അദ്ദേഹം കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാർട്ടൂൺ രചയിതാവാണ്.മലയാള മാധ്യമ രംഗത്തെ ആദ്യത്തെ സ്റ്റാഫ് കാർട്ടൂണിസ്റ്റാണ് യേശുദാസൻ.
